രാമക്ഷേത്ര പ്രതിഷ്ഠ: ക്ഷണം നിരസിച്ച് സീതാറാം യെച്ചൂരി

ന്യൂ​ഡ​ല്‍ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ലേ​ക്കു​ള്ള ക്ഷ​ണം നി​ര​സി​ച്ച് സി.​പി.​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ജ​നു​വ​രി 22നാ​ണ് പ്ര​തി​ഷ്ഠ ച​ട​ങ്ങ്. രാ​മ​ക്ഷേ​ത്ര നി​ര്‍മാ​ണ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ നൃ​പേ​ന്ദ്ര മി​ശ്ര​യാ​ണ് യെ​ച്ചൂ​രി​യെ ക്ഷ​ണി​ച്ച​ത്.

കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍ജു​ന്‍ ഖാ​ര്‍ഗെ, സോ​ണി​യ ഗാ​ന്ധി, മ​ന്‍മോ​ഹ​ന്‍ സി​ങ്, ലോ​ക്സ​ഭ ക​ക്ഷി നേ​താ​വ് അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി, എ​ന്‍.​സി.​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ർ തു​ട​ങ്ങി പ്ര​തി​പ​ക്ഷ​ത്തെ വി​വി​ധ നേ​താ​ക്ക​ളെ രാ​മ​ജ​ന്മ​ഭൂ​മി ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ള്‍ നേ​രി​ട്ട് ക്ഷ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പോ​കു​ന്ന കാ​ര്യ​ത്തി​ൽ മ​റ്റു​നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Tags:    
News Summary - Ram temple inauguration Sitaram Yechury declined the invitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.