രാമക്ഷേത്ര നിർമാണം ത​െൻറ സ്വപ്​നമാണെന്ന്​ ഉമാഭാരതി

പട്​ന: രാമക്ഷേത്രം നിർമിക്കുക​െയന്നത്​ ത​​​െൻറ സ്വപ്​നമാണെന്ന്​ കേന്ദ്രമന്ത്രി ഉമാഭാരതി. ഇതിനായി ത​​​െൻറ ഭാഗത്ത്​ നിന്നും എന്തു സഹായം വേണമെങ്കിലും ചെയ്യുമെന്നും അവർ പറഞ്ഞു. രാമക്ഷേത്രം നിർമിക്കുന്നതിനായി ഒാർഡിനൻസ്​ കൊണ്ട്​ വരണമെന്ന്​ ആർ.എസ്​.എസ്​ ആവശ്യമുയർത്തിയതിന്​ പിന്നാലെയാണ്​ ഉമാഭാരതിയുടെ പ്രസ്​താവന.

രാം ജൻമഭൂമി ആന്തോളൻ സമിതിയിൽ താൻ സജീവമായിരുന്നു. ഇപ്പോൾ നില നിൽക്കുന്ന കേസുകളിൽ താനും അദ്വാനിയും പങ്കാളിയാണ്​. അക്കാര്യത്തിൽ അഭിമാനിക്കുന്നു. രാമക്ഷേത്രം എന്നത്​ ത​​​െൻറ സ്വപ്​നമാണ്​. അതിനായി ത​​​െൻറ ഭാഗത്തു നിന്നും​ എന്ത്​ സഹായം വേണമെങ്കിലും നൽകുമെന്നും ഉമാഭാരതി പറഞ്ഞു.

2019ലെ ലോക്​സഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ രാമക്ഷേത്ര വിഷയം വീണ്ടും സജീവമാക്കാനുള്ള ശ്രമത്തിലാണ്​ ബി.ജെ.പി. രാമക്ഷേത്ര നിർമാണത്തിനായി ഒാർഡിനൻസ്​ കൊണ്ട്​ വരണമെന്നാണ്​ ആർ.എസ്​.എസി​​​െൻറ​ ആവശ്യം.

Tags:    
News Summary - Ram temple construction is my dream umabharathi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.