അയോധ്യ രാമക്ഷേത്രക്കൊള്ള എസ്.ഐ.ടി റിപ്പോർട്ട്; നിർണായക ചോദ്യങ്ങൾക്ക് ഉത്തരമില്ല, എത്ര തുക നഷ്ടപ്പെട്ടെന്ന് തിട്ടപ്പെടുത്താനായില്ല

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​റി​ന്റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​ൽ ക്ഷേ​ത്ര ഭ​ര​ണ​ത്തി​ലെ വ​ൻ സു​ര​ക്ഷാ​വീ​ഴ്ച​ക​ളും അ​ഴി​മ​തി​യും തു​റ​ന്നു​കാ​ട്ടു​ന്നു. എ​ന്നാ​ൽ, ത​ട്ടി​പ്പി​ന്റെ യ​ഥാ​ർ​ഥ വ്യാ​പ്തി​യോ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കോ വ്യ​ക്ത​മാ​ക്കാ​തെ പ​ല നി​ർ​ണാ​യ​ക ചോ​ദ്യ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ൽ ഒ​ഴി​വാ​ക്കി​യ​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

ക​ൺ​ട്രോ​ൾ റൂ​മി​ലെ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞ ഏ​പ്രി​ൽ 27നും ​ജൂ​ൺ അ​ഞ്ചി​നു​മി​ട​യി​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന് 40 ദി​വ​സ​ത്തി​നി​ടെ 70 ത​വ​ണ​യാ​ണ് ജീ​വ​ന​ക്കാ​ർ പ​ണം ക​വ​ർ​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ നി​ശ്ചി​ത ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ത​നി​യെ മാ​ഞ്ഞു​പോ​കു​ന്ന സം​വി​ധാ​ന​മാ​യ​തി​നാ​ൽ ഏ​പ്രി​ൽ 27ന് ​മു​മ്പ് ന​ട​ന്ന മോ​ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ എ​സ്.​ഐ.​ടി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

പ്ര​തി​ക​ളു​ടെ മൊ​ഴി​ക​ൾ പ്ര​കാ​രം, ഇ​തി​നു മു​മ്പും മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് സൂ​ച​ന. അ​തി​നാ​ൽ, ക്ഷേ​ത്ര​ത്തി​ന് കൃ​ത്യ​മാ​യി എ​ത്ര തു​ക ന​ഷ്ട​പ്പെ​ട്ടെ​ന്ന് തി​ട്ട​പ്പെ​ടു​ത്താ​ൻ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഭ​ക്ത​ർ സ​മ​ർ​പ്പി​ക്കു​ന്ന കാ​ണി​ക്ക​ക​ൾ എ​ണ്ണാ​ൻ എ​സ്.​ബി.​ഐ​യും ട്ര​സ്റ്റും ത​മ്മി​ൽ കൃ​ത്യ​മാ​യ ച​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്നു.

കൗ​ണ്ടി​ങ് റൂ​മി​ൽ ക​യ​റു​ന്ന ജീ​വ​ന​ക്കാ​രെ ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ക്കു​ക, പോ​ക്ക​റ്റു​ക​ൾ ഇ​ല്ലാ​ത്ത പ്ര​ത്യേ​ക യൂ​നി​ഫോം ധ​രി​ക്കു​ക, ബ​യോ​മെ​ട്രി​ക് പ​ഞ്ചി​ങ് ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്നി​വ പാ​ലി​ക്ക​ണ​മെ​ന്ന് ച​ട്ട​ങ്ങ​ളി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, ഇ​വ​യൊ​ന്നും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല.

2024 സെ​പ്റ്റം​ബ​ർ 20ലെ ​ആ​ദ്യ ക​രാ​ർ പ്ര​കാ​രം കൗ​ണ്ടി​ങ് റൂ​മി​ൽ ക​യ​റു​ന്ന എ​ല്ലാ​വ​രെ​യും നി​ർ​ബ​ന്ധ​മാ​യി പ​രി​ശോ​ധി​ക്ക​ണം എ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. എ​ന്നാ​ൽ, 2025 ഫെ​ബ്രു​വ​രി ആ​റി​ന് ട്ര​സ്റ്റ് ഈ ​ച​ട്ടം പു​തു​ക്കി വ​ല്ല​പ്പോ​ഴു​മു​ള്ള പ​രി​ശോ​ധ​ന​യാ​ക്കി മാ​റ്റി. സു​ര​ക്ഷാ വി​ദ​ഗ്ധ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ ആ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഈ ​ച​ട്ടം അ​ട്ടി​മ​റി​ച്ച​തെ​ന്ന് ക​ണ്ടെ​ത്താ​ൻ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​സ്.​ഐ.​ടി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കാ​ണി​ക്ക​വ​ഞ്ചി​ക​ളി​ലെ പ​ണം വെ​വ്വേ​റെ എ​ണ്ണു​ക, സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കു​റ​ഞ്ഞ​ത് 180 ദി​വ​സ​മെ​ങ്കി​ലും സൂ​ക്ഷി​ക്കു​ക, കൗ​ണ്ടി​ങ് റൂ​മി​ലെ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​ക തു​ട​ങ്ങി നാ​ലു വ​ർ​ഷ​ത്തെ ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടു​ക​ളി​ലെ ശി​പാ​ർ​ശ​ക​ളെ​ല്ലാം അ​വ​ഗ​ണി​ക്ക​പ്പെ​ട്ടെ​ന്നും എ​സ്.​ഐ.​ടി ക​ണ്ടെ​ത്തി.

നാഗ്പൂരിൽ ഭജന പാടി പ്രതിഷേധിച്ച് കോൺഗ്രസ്

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ക്കൊ​ള്ള​യി​ൽ സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ‘ര​ഘു​പ​തി രാ​ഘ​വ രാ​ജാ​റാം സ​ത്യ​ഗ്ര​ഹ’​വു​മാ​യി കോ​ൺ​ഗ്ര​സ്. ന​ഗ​ര​ത്തി​ലെ പ്ര​ശ​സ്ത​മാ​യ പൊ​ദ്ദാ​രേ​ശ്വ​ർ രാ​മ​ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ൽ രാ​മ​മ​ന്ത്ര​ങ്ങ​ളും ഭ​ക്തി​ഗാ​ന​ങ്ങ​ളും പാ​ടി​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ സ​ത്യ​ഗ്ര​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ഥ ക്ഷേ​ത്ര ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് ഔ​ദ്യോ​ഗി​ക​മാ​യി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും നേ​താ​വ് പ്ര​ഫു​ല്ല ഗു​ദാ​ധെ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Ram Mandir donation theft SIT report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.