ന്യൂഡൽഹി: ഒരു കുടുംബത്തെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ച് ഹിന്ദുമത വിശ്വാസിക്കെതിരെ മധ്യപ്രദേശ് പൊലീസ് തുടങ്ങി വെച്ച ക്രിമിനൽ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു.
നടപടികൾ നിർത്തിവെപ്പിക്കണമെന്ന ആവശ്യം മധ്യപ്രദേശ് ഹൈകോടതി തള്ളിയതോടെ ഹേംരാജ് ടെയ്ലർ സുപ്രീം കോടതിൽ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ മനോജ് മിശ്ര, ചന്ദ്രശേഖർ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ആറാഴ്ചക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സർക്കാറിനും പൊലീസിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹരജിക്കാരിയുടെ ഭർത്താവ് ഇസ്ലാം മതം സ്വീകരിച്ച് എട്ട് വർഷത്തിന് ശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്ന് ഹേംരാജിന്റെ അഭിഭാഷകൻ അബ്ദുൽ ഖാദിർ അബ്ബാസി വാദിച്ചു. ടെയ്ലറും കുടുംബവും ഹിന്ദുമതം അനുവർത്തിക്കുന്നവരാണെന്നും ബോധിപ്പിച്ചു.
ഹേംരാജിന്റെ പ്രേരണയെ തുടർന്നാണ് തന്റെ ഭർത്താവ് മതം മാറിയതെന്നും തന്നെയും പ്രായപൂർത്തിയാകാത്ത മകനെയും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ ഭർത്താവ് സമ്മർദം ചെലുത്തുന്നുണ്ടെന്നും മധ്യപ്രദേശിലെ സ്ത്രീ പരാതി നൽകിയതോടെയാണ് മതപരിവർത്തന നിരോധ നിയമ പ്രകാരം വിവിധ കുറ്റങ്ങൾ ചുമത്തി പൊലീസ് ക്രിമിനൽ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.