ഗാസിപൂർ അതിർത്തിയിൽ ഒക്​ടോബർ രണ്ടുവരെ പ്രക്ഷോഭം തുടരും -രാ​േകഷ്​ ടികായത്ത്​

ന്യൂഡൽഹി: ​േകന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ഡൽഹി -ഉത്തർപ്രദേശ്​ അതിർത്തിയായ ഗാസിപൂരിൽ ഒക്​ടോബർ രണ്ടുവരെ തുടരുമെന്ന്​ ഭാരതീയ കിസാൻ യൂനിയൻ നേതാവ്​ രാകേഷ്​ ടികായത്ത്​. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ്​ കർഷകരുടെ ആവശ്യം.

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന്​ തുടക്കംമുതലേ കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു.

ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും റോഡ്​ ഉപരോധം സംഘടിപ്പിക്കില്ല. ഇരു സംസ്​ഥാനങ്ങളിലും ഉപരോധ സമരത്തിനിടെ അക്രമ സംഭവങ്ങൾ അരങ്ങേറുമെന്ന്​ നേരത്തേ വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

'ഞങ്ങൾ ഈ പ്രദേശം ഉഴുതുമറിക്കാൻ ആരംഭിക്കും. കൃഷിയിലൂടെ എല്ലാ കർഷകരെയും ഒരുമിപ്പിക്കും' -ടികായത്ത്​ കൂട്ടിച്ചേർത്തു.

ഇരു സംസ്​ഥാനങ്ങളിലും റോഡ്​ ഉപരോധം നടത്തില്ല. എന്നാൽ ഈ സംസ്​ഥാനങ്ങളിലെ കർഷകരെ എപ്പോൾ വേണമെങ്കിലും രാജ്യ തലസ്​ഥാനത്തേക്ക്​ വിളിപ്പിക്കാം. അവർ അവി​േടക്കെത്താൻ തയാറായി നിൽക്കുകയാണെന്നും അ​ദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

ഗാസിപൂരിൽ പ്രക്ഷോഭത്തിൽ പ​ങ്കെടുക്കുന്ന കർഷകരുടെ ചെറു സംഘടനകൾ ഉത്തരാഖണ്ഡ്​, ഉത്തർപ്രദേശ്​ ജില്ല ഭരണകൂടത്തിന്​ മെമോറാണ്ടം സമർപ്പിച്ചതായും രാകേഷ്​ ടികായത്ത്​ പറഞ്ഞു. 

Tags:    
News Summary - Rakesh Tikait says farmers will protest against farm laws till Oct 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.