മോദിയുടെ ‘മഴക്കോട്ട്’ പരാമര്‍ശത്തെ ന്യായീകരിച്ച് രാജ്നാഥ് സിങ്

ലഖ്നോ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ആക്ഷേപിച്ച് നരേന്ദ്ര മേദി നടത്തിയ ‘മഴക്കോട്ട്’ പരാമര്‍ശത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. മോദിയുടെ പ്രസ്താവന വിവാദമാക്കുന്നത് ന്യായീകരിക്കാനാവില്ളെന്ന് ലഖ്നോവില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വിദഗ്ധന്‍കൂടിയായ മന്‍മോഹന്‍ സിങ് കുളിമുറിയില്‍ മഴക്കോട്ടിടാന്‍ പഠിപ്പിച്ചയാളാണെന്നായിരുന്നു മോദി ബുധനാഴ്ച രാജ്യസഭയില്‍ നടത്തിയ പ്രസ്താവന. ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ സഭക്കകത്തും പുറത്തും രംഗത്തത്തെിയിരുന്നു. ഇതോടെയാണ് മോദിക്ക് പ്രതിരോധം തീര്‍ത്ത് ബി.ജെ.പി നേതാക്കളുമത്തെിയത്. മന്‍മോഹനെ ആക്ഷേപിക്കാനല്ല പ്രധാനമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് രാജ്നാഥ് പറഞ്ഞു.

Tags:    
News Summary - rajnath support modi statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.