പാക് നിഴല്‍യുദ്ധം –രാജ്നാഥ് സിങ്

നോയ്ഡ: പാകിസ്താന്‍ ഇന്ത്യക്കെതിരെ നിഴല്‍യുദ്ധം നയിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് തീവ്രവാദി ആക്രമണങ്ങളിലൂടെ പാകിസ്താന്‍ ശ്രമിക്കുന്നത്. നോയ്ഡയില്‍ ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസിന്‍െറ (ഐ.ടി.ബി.പി) 55ാം വാര്‍ഷിക പരേഡില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദം ധീരന്മാരുടെ ആയുധമല്ല, മറിച്ച് ഭീരുക്കളുടേതാണ്. ഭീരുക്കളെ മറയാക്കിയാണ് പാകിസ്താന്‍ യുദ്ധം നയിക്കുന്നത്.

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സ്ഥിതിഗതികളും അദ്ദേഹം വിശദീകരിച്ചു. പാക് നുഴഞ്ഞുകയറ്റങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയെന്നും പ്രത്യാക്രമണ സമയത്ത് ബുള്ളറ്റുകളുടെ എണ്ണം നോക്കേണ്ടതില്ളെന്ന് സൈന്യത്തോട് നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു. ഐ.ടി.ബി.പിയുടെ ജാഗ്രത മൂലം ചൈനീസ് പട്ടാളത്തിന്‍െറ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പലതവണ പരാജയപ്പെടുത്താന്‍ കഴിഞ്ഞുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

 

Tags:    
News Summary - rajnath singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.