ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം അനുവദിക്കില്ല –ആഭ്യന്തരമന്ത്രി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ മേലില്‍ അനുവദിക്കില്ളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. താന്‍ ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നവനാണെന്നും ലോകാ സമസ്താ സുഖിനോ ഭവന്തു എന്നതാണ് ഹിന്ദുത്വത്തിന്‍െറ മുഖമുദ്രയെന്നും പറഞ്ഞ ആഭ്യന്തരമന്ത്രി ഇന്ത്യ സഹിഷ്ണുതയുടെ സര്‍വകലാശാലയാണെന്നും കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ കത്തോലിക്കാ സഭ സംഘടിപ്പിച്ച മദര്‍ തെരേസയെ വിശുദ്ധയാക്കിയതിന്‍െറ ദേശീയ ആഘോഷ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാജ്നാഥ് സിങ്.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ക്രൈസ്തവര്‍ക്കെതിരെ നടന്ന ആക്രമണങ്ങളിലേക്ക് സദസ്സിന്‍െറ ശ്രദ്ധക്ഷണിച്ചാണ് മേലില്‍ അതനുവദിക്കില്ളെന്ന് രാജ്നാഥ് പറഞ്ഞത്. ഡല്‍ഹി തെരഞ്ഞെടുപ്പിനു മുമ്പുണ്ടായ അക്രമസംഭവങ്ങള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇല്ലാതായി. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ന്യൂനപക്ഷങ്ങളുടെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തും. രാജ്യത്ത് മതത്തിന്‍െറ പേരില്‍ സ്പര്‍ധ ഉണ്ടാക്കുന്നതും അനുവദിക്കില്ളെന്നും രാജ്നാഥ് പറഞ്ഞു. 

Tags:    
News Summary - rajnath singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.