ന്യൂഡല്‍ഹി: മതത്തിന്‍െറ പേരില്‍ വല്ല വിവേചനവുമുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാറിനെ അറിയിക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ക്രിസ്ത്യന്‍ സമുദായത്തോട് ആവശ്യപ്പെട്ടു. അത്തരത്തില്‍ ഒരു വിവേചനവും രാജ്യത്തുണ്ടാകില്ളെന്നും മന്ത്രി വ്യക്തമാക്കി. മോദി സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സില്‍ ന്യൂഡല്‍ഹി മാവ്ലങ്കര്‍ ഹാളില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു രാജ്നാഥ്.
രാജ്യത്ത് ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ നേരിടാന്‍ എല്ലാവരും ഒരുമിച്ച് യത്നിക്കണമെന്ന് രാജ്നാഥ് ആവശ്യപ്പെട്ടു. ഏക സിവില്‍കോഡിന്‍െറ പേരില്‍ ന്യൂഡല്‍ഹി പ്രസ് ക്ളബില്‍ മോദി സര്‍ക്കാറിനെ കടന്നാക്രമിച്ചതിന്‍െറ തൊട്ടുപിറ്റേന്ന് ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ചും ബാപ്റ്റിസ്റ്റ് ചര്‍ച്ചുമടക്കമുള്ള ഓള്‍ ഇന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സില്‍ തൊട്ടടുത്തുള്ള ന്യൂഡല്‍ഹി മാവ്ലങ്കര്‍ ഹാളില്‍ സംഘടിപ്പിച്ച ദേശീയ ക്രിസ്ത്യന്‍ സമ്മേളനം മോദി സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ട വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹം പിന്തുണ നല്‍കണമെന്നും രാജ്യത്തിന്‍െറ അഖണ്ഡത ഉയര്‍ത്തിപ്പിടിച്ച് രാഷ്ട്ര നിര്‍മാണത്തില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കൗണ്‍സില്‍ ദേശീയ പ്രസിഡന്‍റ് ഡോ. ജോസഫ് ഡിസൂസ ആവശ്യപ്പെട്ടു. ഇ
ന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയും മറ്റ് വിശ്വാസ ഗ്രൂപ്പുകള്‍ക്കെതിരെയും അതിക്രമം നടക്കുമ്പോള്‍ ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് നിശ്ശബ്ദത പാലിക്കാനാവില്ളെന്ന് ക്രിസ്ത്യന്‍ കൗണ്‍സില്‍ ദേശീയ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലേക്ക് അഭയം തേടി വരുന്ന അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള മോദി സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത ഡിസൂസ ഇങ്ങനെ ഇന്ത്യയിലത്തെുന്ന ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കും പൗരത്വം ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ ശ്ളാഘിച്ചു.
ദലിതുകള്‍ക്കായി ഇംഗ്ളീഷ് മീഡിയം വിദ്യാലയങ്ങള്‍ തുറക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് പ്രോത്സാഹനം നല്‍കിയതിന് ബി.ജെ.പി നേതാവും ഡല്‍ഹിയില്‍ നിന്നുള്ള എം.പിയുമായ ഉദിത് രാജിനെ സമ്മേളനം ആദരിച്ചു. സമ്മേളനം ഏക സിവില്‍കോഡ് ചര്‍ച്ച ചെയ്തില്ളെന്നും ചില വിധ്വംസക ശക്തികള്‍ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അറിയിച്ച സംഘാടകസമിതി അംഗം ഫാദര്‍ മധു ചന്ദ്ര ‘മാധ്യമ’ത്തോട് പറഞ്ഞു. ഇത്തരം ശക്തികളില്‍നിന്ന് ക്രിസ്ത്യാനികള്‍ക്കും അവരുടെ ആരാധനാസ്ഥലങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ഓള്‍ ഇന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സില്‍ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.