മാവോയിസ്റ്റുകളെ അമർച്ചചെയ്യാൻ ദീർഘകാല പദ്ധതി വേണം- രാജ്നാഥ്​ സിങ്​

ന്യൂഡൽഹി:  നക്​സലുകളെ നിയന്ത്രിക്കുന്നതിന്​പ്രത്യേക സൈനിക സംവിധാനമായ ‘സിൽവർ ബുള്ളറ്റ്’​  മാത്രം മതിയാവില്ലെന്ന്​ ആഭ്യന്തര മന്ത്രി രാജ്നാഥ്​ സിങ്. നക്സൽ  ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ​ കൂടിക്കാഴ്ചയിലാണ്​ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്​. മാവോയിസ്റ്റുകളെ ഇല്ലാതാക്കാൻ ‘‘സിൽവർ ബുള്ളറ്റ്’’ സേനയെ നിയോഗിക്കുകയല്ല, ദീർഘകാല പ്രശ്നപരിഹാരമാണ്​ ആവശ്യമെന്നും രാജ്നാഥ്​സിങ്​പറഞ്ഞു.

ഛത്തിസ്ഗഢിലെ സുഖ്മയിൽ 25 സൈനികർ മാവോയിസ്റ്റ്​ ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ്​ രാജ്നാഥ്​ സിങ്​മുഖ്യമന്ത്രിമാരുടെയും പൊലീസ്​മേധാവികളുടെയും യോഗം വിളിച്ചത്.
നിലവിൽ മാവോയിസ്​റ്റ്​ അക്രമങ്ങളെ പ്രതിരോധിക്കുന്ന നയത്തിൽ മാറ്റം വരുത്തണം. സുഖ്മയിൽ ഉണ്ടായ ആക്രമണം ഇൻറലിജൻസ്​പരാജയം മാത്രമല്ല,  വിവേകമുപയോഗിക്കുന്നതിലെ പരാജയം കൂടിയാണ്​. സൈനിക തന്ത്രങ്ങളെ തോൽപ്പിക്കുന്ന തരം മാർഗങ്ങളാണ്​ മാവോയിസ്റ്റുകൾ പ്രയോഗിക്കുന്നത്​. അത്​ മറികടക്കാനുള്ള സംവിധാനമാണ്​ഉയർത്തികൊണ്ടുവരേണ്ടത്​. സമര്‍ത്ഥവും പരപ്രേരണകൂടാതെ സാഹചര്യങ്ങളെ നേരിടാനും കഴിയുന്ന നേതൃത്വമാണ്​ സംസ്ഥാനങ്ങൾക്ക്​ ഉണ്ടാകേണ്ടതെന്നും രാജ്നാഥ്​പറഞ്ഞു.

മഹാരാഷ്​ട്ര, ഒഡീഷ, ബിഹാർ, ഛത്തിസ്ഗഢ്​, ​ഝാർഖണ്ഡ്, ഉത്തർപ്രദേശ്​ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ സംബന്ധിച്ചു. ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു, ഹൻസ് രാജ്​ അഹിർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്​ അജിത്​ ഡോവൽ എന്നിവരും യോഗത്തിൽ പ െങ്കടുത്തു.  എന്നാൽ മദ്ധ്യപ്രദേശ്​, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രപ്രദേശ്​ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിനെത്തിയില്ല.

 

Tags:    
News Summary - Rajnath Singh Rejects 'Silver Bullet' Solution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.