വ​ര​ൾ​ച്ച: മ​ന്ത്രി​സം​ഘ​ത്തി​ന്​ മ​ന്ത്രി രാ​ജ്​​നാ​ഥ്​ സ​ന്ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​യി​ല്ല

ന്യൂഡൽഹി: കേരളത്തിെല വരൾച്ച നേരിടാൻ കേന്ദ്രസഹായം ചോദിച്ചെത്തിയ മന്ത്രിസംഘത്തെ കാണാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്  തയാറായില്ല. ഇതേത്തുടർന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർ കൃഷി മന്ത്രി രാധാ മോഹൻ സിങ്, വാണിജ്യ വ്യവസായ സഹമന്ത്രി നിർമല സീതാരാമൻ എന്നിവരെ കണ്ട് നിവേദനം നൽകി മടങ്ങി.  കേരളത്തിെല വരൾച്ചദുരിതം വിലയിരുത്താൻ കേന്ദ്ര  സംഘം ഏപ്രിലിൽ സംസ്ഥാനം സന്ദർശിക്കുമെന്ന് കൃഷിമന്ത്രി ഉറപ്പുനൽകിയതായി മന്ത്രിമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.  വരൾച്ച ദുരിതാശ്വാസം സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങി​െൻറ സമയം ചോദിച്ചിരുന്നു. എന്നാൽ, മന്ത്രിയുടെ ഒാഫിസിൽനിന്ന് അനുകൂല മറുപടി ലഭിച്ചില്ല.

നേരേത്ത ഇൗ വിഷയത്തിൽ  മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് അനുമതി ചോദിച്ചപ്പോഴും ആഭ്യന്തരമന്ത്രിയിൽനിന്നുള്ള പ്രതികരണം സമാനമായിരുന്നു.  കേരളത്തെപ്പോലെ വരൾച്ച നേരിടുന്ന  തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള സംഘവുമായി ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തുകയും ഫണ്ട് അനുവദിക്കുകയും ചെയ്തായി റിപ്പോർട്ടുകൾ കണ്ടു. പേക്ഷ, കേരളത്തി​െൻറ കാര്യം കേൾക്കാൻ അദ്ദേഹം തയാറാകാത്തതിൽ ഖേദമുണ്ട്. കേന്ദ്രവുമായി ഏറ്റുമുട്ടലിന് പോകേണ്ടതില്ലെന്ന് കരുതുന്നതിനാൽ അക്കാര്യം ഇൗ ഘട്ടത്തിൽ ഉന്നയിക്കുന്നില്ല. കേന്ദ്രസംഘത്തെ ഉടൻ അയക്കാമെന്ന ഉറപ്പിൽ വിശ്വാസമർപ്പിക്കുകയാണ് സംസ്ഥാന സർക്കാർ. ആഭ്യന്തര മന്ത്രാലയമാണ് വരൾച്ച ദുരിതാശ്വാസ തുക അനുവദിക്കേണ്ടത്. കേരളത്തി​െൻറ ആവശ്യങ്ങളടങ്ങിയ നിവേദനം ആഭ്യന്തരമന്ത്രിക്ക് എത്തിച്ചിട്ടുണ്ട്.

100 വർഷത്തിനിടയിലെ ഏറ്റവും കൊടിയ വരൾച്ചയിലൂടെയാണ് കേരളം കടന്നുപോകുന്നത്. കാലവർഷം 34 ശതമാനവും തുലാവർഷം 62 ശതമാനവും കുറവാണ് ലഭിച്ചത്.  േകന്ദ്ര മാനദണ്ഡം അനുസരിച്ചുള്ള കണക്കെടുത്താൽപോലും 992 കോടിയുടെ നഷ്ടമാണ് കേരളത്തിനുണ്ടായിട്ടുള്ളത്. യഥാർഥ നഷ്ടം ഇതി​െൻറ അഞ്ചിരട്ടിയിലേറെ വരും.  ഇൗ സാഹചര്യം നേരിടാൻ അടിയന്തര ധനസഹായം, സൗജന്യ ഭക്ഷ്യധാന്യം, മണ്ണെണ്ണ, തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ വിഹിതം എന്നിങ്ങനെയുള്ള ആവശ്യമാണ്  കേരളം കേന്ദ്രത്തിന് മുന്നിൽ വെച്ചിട്ടുള്ളത്.  ദേശീയ ഭക്ഷ്യസുരക്ഷ മിഷനിൽ പാലക്കാടിന് പുറമെ  തൃശൂർ, ആലപ്പുഴ ജില്ലകളെക്കൂടി ഉൾപ്പെടുത്തണെമന്ന ആവശ്യം കേന്ദ്ര കൃഷിമന്ത്രി അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രിമാർ പറഞ്ഞു.

Tags:    
News Summary - rajnath singh can't ready to visit ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.