ന്യൂഡൽഹി: അമേരിക്കയിൽ ഇന്ത്യക്കാർക്കെതിരായ ആക്രമം ഗൗരവമുള്ളതെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ്സിങ്. പാർലിമെൻറിൽ ഇത്സംബന്ധിച്ച്പ്രസ്താവന നടത്തുമെന്നും രാജ്നാഥ് സിങ് അറിയിച്ചു.
അമേരിക്കയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യക്കാർക്കെതിരായ വംശീയാക്രമണങ്ങൾ വൻതോതിൽ വർധിച്ചിരുന്നു. കാൻസാസിൽ ഇന്ത്യൻ എൻജിനീയറായ ശ്രിനീവാസ് കുച്ച്ബോട്ല കൊല്ലപ്പെട്ടിരുന്നു. സമാനമായ രീതിയിലുള്ള ആക്രമണം വാഷിങ്ടണിൽ ഇന്ത്യൻ വംശജനായ ദീപ്റായിക്കെതിരെയും നടന്നിരുന്നു. സംഭവങ്ങളിൽ ഇന്ത്യയുടെ ആശങ്ക അമേരിക്കയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.