Posted On
date_range Updated On
date_range നടൻ രജനികാന്ത് ആശുപത്രി വിട്ടു
ചെന്നൈ: മൂന്ന് ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം സൂപ്പർസ്റ്റാർ രജനികാന്ത് തിരികെ വീട്ടിലെത്തി. തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള ശസ്ത്രക്രിയക്ക് താരം വിധേയനായിരുന്നു.
70കാരനായ താരത്തെ വ്യാഴാഴ്ചയാണ് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രിയാണ് തിരികെ വീട്ടിലെത്തിയത്.
വീട്ടിലെത്തിയ വിവരം രജനീകാന്ത് തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്. രജനികാന്തിനെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആരോഗ്യ മന്ത്രി എം. സുബ്രമണ്യം എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് തലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി 'കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ' ശസ്ത്രക്രിയ നടത്തിയത്. ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് കാവേരി ആശുപത്രിക്ക് പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.