ജയ്പൂർ: യുവതി കാമുകന്‍റെ സഹായത്തോടെ തന്‍റെ മൂന്നു വയസ്സുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ട്രെയിനിൽനിന്ന് വലിച്ചെറിഞ്ഞു. രാജസ്ഥാനിലെ ശ്രീഗംഗ ജില്ലയിലാണ് സംഭവം. ക്രൂരതക്ക് സുനിത എന്ന സ്ത്രീയും കാമുകൻ സണ്ണി എന്ന മാൽത്തയും അറസ്റ്റിലായി.
ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. കിരൺ എന്ന തന്‍റെ മകളെ കഴുത്ത് ഞെരിച്ച് കൊന്ന സുനിത, കാമുകനെ വിളിച്ച് വരുത്തി ഇയാളുടെ സഹായത്തോടെ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ശ്രീഗംഗനഗർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.
തുടർന്ന് ട്രെയിനിൽ കയറിയ ഇരുവരും ഫതൂഹി സ്റ്റേഷൻ എത്തുന്നതിന് മുമ്പുള്ള പാലത്തിൽനിന്ന് മൃതദേഹം കനാലിലേക്ക് എറിയുകയായിരുന്നു. എന്നാൽ, മൃതദേഹം റെയിൽവേ ട്രാക്കിൽ തന്നെ വീഴുകയായിരുന്നു.
അഞ്ച് മക്കളാണ് സുനിതക്ക്. ഭർത്താവുമായി അകന്ന് കഴിയുന്ന സുനിതക്കൊപ്പമായിരുന്നു രണ്ട് പെൺമക്കൾ താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.