Posted On
date_range Updated On
date_range രാജസ്ഥാൻ ഗ്യാസ് ടാങ്കർ അപകടം: മരണസംഖ്യ 20 ആയി
ജെയ്പൂർ: ഈ മാസം 20ന് ജെയ്പൂർ-അജ്മീർ ഹൈവേയിൽ എൽ.പി.ജി ടാങ്കർ ഒന്നിലധികം വാഹനങ്ങളുമായി കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഒരാൾകൂടി മരിച്ചു. ഇതോടെ മരണസംഖ്യ 20 ആയി.
ഗുരുതരമായി പൊള്ളലേറ്റയാൾ എസ്.എം.എസ് ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. നിലവിൽ ഏഴു പേർ ചികിത്സയിലാണെന്ന് മരണം സ്ഥിരീകരിച്ച് ആശുപത്രി സൂപ്രണ്ട് ഡോ.സുശീൽ ഭാട്ടി പറഞ്ഞു.
എൽ.പി.ജി ടാങ്കർ ഒരു ട്രക്കുമായി കൂട്ടിയിടിച്ച് വൻ അഗ്നിഗോളമായി മാറുകയായിരുന്നു. ഇത് ജയ്പൂർ-അജ്മീർ ഹൈവേയുടെ ഒരു ഭാഗത്തെ നരകതുല്യമാക്കി. 35 ലധികം വാഹനങ്ങളെ തീ വിഴുങ്ങി. സംഭവദിവസം തന്നെ പതിനൊന്ന് പേർ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.