'രാജസ്ഥാൻ ആണുങ്ങളുടെ സംസ്ഥാനം, അതിനാലാണ് ബലാത്സംഗകേസുകൾ കൂടുന്നത്' വിവാദ പരാമർശവുമായി മന്ത്രി

ജയ്പുർ: നിയമസഭയില്‍ വിവാദ പരാമര്‍ശവുമായി രാജസ്ഥാന്‍ പാര്‍ലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാള്‍. നിയമസഭയിലെ ചോദ്യോത്തേര വേളയിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

രാജസ്ഥാനിൽ ബലാത്സംഗം കേസുകൾ കൂടുന്നതിനെക്കുറിച്ചായിരുന്നു ചോദ്യം. രാജസ്ഥാന്‍ ആണുങ്ങളുടെ സംസ്ഥാനമാണന്നും അതു കൊണ്ടാണ് ബലാത്സംഗക്കേസുകള്‍ കൂടുന്നത് എന്നുമായിരുന്നു മന്ത്രിയുടെ ഉത്തരം.

'ബലാത്സംഗ കേസുകളുടെ എണ്ണത്തില്‍ രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത് ആണെന്നതില്‍ സംശയമൊന്നുമില്ല. എന്തുകൊണ്ടാണ് ബലാത്സംഗ കേസുകളുടെ കാര്യത്തില്‍ നാം മുന്നിട്ട് നില്‍ക്കുന്നത്. അതിന് കാരണം രാജസ്ഥാന്‍ ആണുങ്ങളുടെ സംസ്ഥാനമാണ്' ധരിവാൾ പറഞ്ഞു. മന്ത്രിയുടെ വിവാദ പരാമര്‍ശത്തിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. മന്ത്രിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ രാജസ്ഥാന്‍ ബി.ജെ.പി ചീഫ് സതീഷ് പൂന്യ, ബിജെപി പ്രതിനിധി ഷെഹ്‌സാദ്, ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ രേഖ ശര്‍മ എന്നിവര്‍ അപലപിച്ചു.

ദേശീയ വനിതാ കമ്മീഷന്‍ മന്ത്രിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ ട്വീറ്റ് ചെയ്തു.  

Tags:    
News Summary - Rajasthan Has Always Been a Man's State: Congress Minister's Comment on Rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.