Posted On
date_range Updated On
date_range ബി.ജെ.പിക്ക് രാജസ്ഥാൻ നൽകിയത് മുത്തലാഖ് –ശത്രുഘ്നൻ സിൻഹ
പട്ന: രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ കനത്തപരാജയം ജനങ്ങൾ നൽകിയ ‘മുത്തലാഖാ’ണെന്ന് പരിഹസിച്ച് നടനും പാർട്ടി എം.പിയുമായ ശത്രുഘ്നൻ സിൻഹ. ബി.െജ.പിക്ക് ‘മുത്തലാഖ്’ നൽകിയ ആദ്യ സംസ്ഥാനമാണ് രാജസ്ഥാൻ. അജ്മിർ-തലാഖ്, അൽവാർ-തലാഖ്, മണ്ഡൽഗഢ്-തലാഖ് -അദ്ദേഹം പറഞ്ഞു. ‘‘ഞങ്ങളുടെ എതിരാളികൾ റെക്കോഡ് ഭൂരിപക്ഷമാണ് നേടിയത്. ഞങ്ങളുടെ പാർട്ടിക്ക് ഇത് കനത്ത ആഘാതമായി’’- ശത്രുഘ്നൻ സിൻഹ ട്വിറ്ററിൽ കുറിച്ചു. പാർട്ടി ഇനിയും ഉണർന്നില്ലെങ്കിൽ ‘ടാറ്റ... ഗുഡ് ബൈ’ ഫലമായിരിക്കും ഉണ്ടാവുകയെന്ന് മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.