ത​മി​ഴ്​ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം; ര​ജ​നി​കാ​ന്ത്​ ശ്രീ​ല​ങ്ക​ൻ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി

ചെന്നൈ: മുൻ ശ്രീലങ്കൻ പ്രസിഡൻറ് മഹിന്ദ രാജപക്സയുമായി ബന്ധമുള്ള ബിസിനസ് ഗ്രൂപ് ശ്രീലങ്കൻ തമിഴർക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിൽനിന്ന് നടൻ രജനികാന്ത് പിൻവാങ്ങി. തമിഴ് തീവ്ര ദേശീയവാദ സംഘടനകളുടെ പ്രതിഷേധെത്തത്തുടർന്നാണ് യാത്ര റദ്ദാക്കിയത്.

ശ്രീലങ്കയിലെ തമിഴ് ജനതയെ നേരിട്ട് കാണുകയെന്നത് ഏറെ നാളായുള്ള അഭിലാഷമായിരുന്നെന്നും ശ്രീലങ്കയിെല ധീര രക്തസാക്ഷികളുടെ ആത്മാവിെന അഭിവാദ്യം ചെയ്യുന്നതായും യാത്ര ഒഴിവാക്കിയത് അറിയിച്ച പ്രസ്താവനയിൽ രജനികാന്ത് പറഞ്ഞു. തമിഴ് മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേനയുമായി ചർച്ചചെയ്യാൻ ആലോചിച്ചിരുന്നു. താെനാരു രാഷ്ട്രീയക്കാരനല്ല, കലാകാരൻ മാത്രമാണ്. യാത്ര രാഷ്ട്രീയവത്കരിക്കരുതെന്നും രജനികാന്ത് അഭ്യർഥിച്ചു.  നട​െൻറ ജാഫ്ന സന്ദർശനത്തിനെതിരെ വിടുതലൈ ചിറുതൈകൾ കക്ഷി അധ്യക്ഷൻ തിരുമാളവനാണ് ആദ്യം രംഗത്തെത്തുന്നത്. തുടർന്ന് ൈവക്കോ, തമിഴക വാഴ്വുറമൈ കക്ഷി അധ്യക്ഷനും മുൻ എം.എൽ.എയുമായ ടി. വേൽമുരുകൻ എന്നിവർ വിഷയം ഏറ്റെടുത്തു. 

വിജ്ഞാനം ഫൗണ്ടേഷൻ  മുൻകൈയെടുത്താണ്  ജാഫ്നയിൽ 150 വീടുകൾ നിർമിച്ചു നൽകുന്നത്. 2009ൽ എൽ.ടി.ടി.ഇയെ ശ്രീലങ്കയിൽനിന്ന് തുടച്ചുനീക്കിയ യുദ്ധത്തിന് നേതൃത്വം നൽകിയ പ്രസിഡൻറ് മഹിന്ദ രാജപക്സയുമായി ജ്ഞാനം ഫൗണ്ടേഷന് നേതൃത്വം നൽകുന്ന ൈലക്ക ഗ്രൂപ്പി​െൻറ ഉടമ അലിരാജാ സുബാസ്കരന് വ്യാപാര ബന്ധങ്ങളുെണ്ടന്ന് ആരോപണമുണ്ട്. ശ്രീലങ്കൻ ആഭ്യന്തരയുദ്ധ ഇരകൾ നീതിക്കായി പോരാടുേമ്പാൾ രജനികാന്തിെനപോലെ സമൂഹം ആദരിക്കുന്നവർ ചടങ്ങിൽ പെങ്കടുക്കരുതെന്നായിരുന്നു ആവശ്യം. രജനികാന്ത് നായകനാകുന്ന ശങ്കർ ചിത്രം യന്തിരൻ 2.0 നിർമിക്കുന്നത് ലൈക്ക െപ്രാഡക്ഷൻസാണ്. ലൈക്ക നിർമിച്ച വിജയ് ചിത്രമായ ‘കത്തി’ പുറത്തുവന്നപ്പോഴും തമിഴ്നാട്ടിൽ പ്രതിഷേധം ഉയർന്നിരുന്നു.

Tags:    
News Summary - rajaneekath sreelankan visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.