Posted On
date_range Updated On
date_range യു.പിയിലെ സ്പാകളിൽ റെയ്ഡ്; പെൺവാണിഭത്തിന് 35 പേർ പിടിയിൽ
ലക്നോ: ഉത്തർപ്രദേശിലെ നോയിഡയിൽ സ്പാകളിൽ നടത്തിയ പരിശോധനയിൽ വിദേശികളടക്കം 35 പേർ പിടിയിലായി. സ്പാകൾ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഡസനിലധികം കേന്ദ്രങ്ങളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.
പത്ത് പുരുഷൻമാരും 25 സ്ത്രീകളുമാണ് പിടിയിലായത്. ഞായറാഴ്ച രാത്രിയായിരുന്നു പരിശോധന. അറസ്റ്റിലായ വിദേശികൾ തായ് ലൻഡിൽനിന്നുള്ളവരാണ്. വിവിധ സ്പാകളിൽനിന്നായി ഒരുലക്ഷം രൂപയും മദ്യവും ഉൾപ്പെടെ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.