രാഹുൽ ഗാന്ധി ജയലളിതയെ കാണാനെത്തി

ചെന്നൈ: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കണ്ടു മടങ്ങി. ജയലളിത സുഖം പ്രാപിച്ചു വരികയാണെന്നും എത്രയും  വേഗം സാധാരണ ജീവിതത്തിലേക്ക്​ തിരിച്ചെത്താൻ അവർക്ക്​ സാധിക്ക​​െട്ടയെന്നും രാഹുൽ പറഞ്ഞു. ജയലളിത ചികിത്സയിൽ കഴിയുന്ന ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ അദ്ദേഹം മണിക്കൂർ ചെലവഴിച്ചു. പ്രത്യേക വിമാനത്തിലാണ് രാഹുൽ ചെന്നെയിൽ എത്തിയത്. അപ്രതീക്ഷിതമായിരുന്നു രാഹുലിന്‍റെ സന്ദർശനം.

അതേസമയം, തമിഴ്നാട്ടിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി സുബ്രമണ്യൻ സ്വാമി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചു.

 

Tags:    
News Summary - rahul visits jayalalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.