ദേശീയഗാനത്തെ ബി.ജെ.പി അപമാനിച്ചെന്ന്​ ആക്ഷേപം

ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യും മ​റ്റു ബി.​ജെ.​പി എം.​എ​ൽ.​എ​മാ​രും വി​ധാ​ൻ സൗ​ധ​യി​ൽ ദേ​ശീ​യ​ഗാ​ന​ത്തെ അ​പ​മാ​നി​​ച്ചെ​ന്ന്​ ആ​ക്ഷേ​പം. പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​യു​ട​ൻ മു​ഖ്യ​മ​​ന്ത്രി ​യെ​ദി​യൂ​ര​പ്പ​യും  ബി.​െ​ജ.​പി എം.​എ​ൽ.​എ​മാ​രും സ​ഭ വി​ടു​േ​മ്പാ​ൾ ദേ​ശീ​യ​ഗാ​നം മു​ഴ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. 

കോ​ൺ​ഗ്ര​സ്, ജെ.​ഡി.​എ​സ്, സ്വ​ത​ന്ത്ര എം.​എ​ൽ.​എ​മാ​ർ ദേ​ശീ​യ​ഗാ​നം കേ​ട്ട്​ എ​ഴു​ന്നേ​റ്റു​നി​ൽ​ക്കു​േ​മ്പാ​ൾ ബി.​ജെ.​പി എം.​എ​ൽ.​എ​മാ​ർ വ​രി​വ​രി​യാ​യി പു​റ​ത്തേ​ക്ക്​ ക​ട​ക്കു​ക​യാ​യി​രു​ന്നു. ഇൗ ​സം​ഭ​വം ദേ​ശീ​യ ത​ല​ത്തി​ൽ​ത്ത​ന്നെ വ​ലി​യ വി​വാ​ദ​മാ​യി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഇ​തി​നെ​തി​രെ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നി​ടെ ഉ​ഡു​പ്പി​യി​ലെ വേ​ദി​യി​ൽ വ​ന്ദേ​മാ​ത​രം ചൊ​ല്ലു​ന്ന​ത്​ പെ​െ​ട്ട​ന്ന്​ അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന്​ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച്​ ബി.​ജെ.​പി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ത്​ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. സി​നി​മ തി​യ​റ്റ​റു​ക​ളി​ലെ ദേ​ശീ​യ​ഗാ​നാ​ലാ​പ​നം സം​ബ​ന്ധി​ച്ച്​ വ​ൻ വി​വാ​ദ​ങ്ങ​ളും മു​മ്പ്​ അ​ര​ങ്ങേ​റി​യി​രു​ന്നു.

Tags:    
News Summary - Rahul slams Karnataka BJP MLAs for 'disrespecting' national anthem-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.