വേദിയിൽ പ്രിയങ്കക്കൊപ്പം സന്തോഷ നിമിഷം പങ്കിട്ട് രാഹുൽ; വിഡിയോ വൈറൽ
ന്യൂഡൽഹി: ഒമ്പതു ദിവസത്തെ ഇടവേളക്കുശേഷമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ചൊവ്വാഴ്ച പുനരാരംഭിച്ചത്. ഡൽഹിയിൽനിന്ന് ഉത്തർപ്രദേശിലേക്ക് പ്രവേശിച്ച യാത്രയെ സഹോദരി പ്രിയങ്ക ഗാന്ധിയാണ് സ്വീകരിച്ചത്.
നേരത്തെ, രാജ്യ തലസ്ഥാനത്ത് യാത്ര എത്തിയപ്പോൾ രാഹുലിന് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് നേതാക്കൾ ആരോപിച്ചിരുന്നു. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിലൂടെയാണ് ഇനിയുള്ള ദിവസങ്ങളിൽ യാത്ര കടന്നുപോകുക. ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട ഒരുപാട് ചരിത്രം ഉറങ്ങികിടക്കുന്ന സംസ്ഥാനം കൂടിയാണിത്.
എല്ലാ ശക്തികളെയും രാഹുലിനെതിരെ ഉപയോഗിച്ചിട്ടും സഹിഷ്ണുത കാണിച്ച സഹോദരനെ പ്രിയങ്ക ഗാന്ധി വാനോളം പ്രശംസിച്ചു. യാത്ര 3000 കിലോമീറ്ററിലധികം പിന്നിട്ടതിൽ രാഹുലിനെ അവർ അഭിനന്ദിച്ചു. ഇതിനിടെ വേദിയിലിരുന്ന് സന്തോഷ നിമിഷങ്ങൾ പങ്കിടുന്ന രാഹുലിന്‍റെയും പ്രിയങ്കയുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
വേദിയിൽ തൊട്ടടുത്തിരുന്ന് രാഹുൽ പ്രിയങ്കയെ ചേർത്തുപിടിക്കുന്നതും സംസാരത്തിനിടെ ചിരിക്കുന്നതും സ്നേഹത്തോടെ ചുംബിക്കുന്നതും വിഡിയോയിലുണ്ട്. നിരവധി പേരാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.