ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 51 വയസ്സ്. മുൻ അധ്യക്ഷെൻറ ജന്മദിനം സേവനദിനമായി ആചരിക്കുമെന്നും ആഘോഷങ്ങളില്ലെന്നും രാഹുലും കോൺഗ്രസ് നേതാക്കളും പറഞ്ഞു. രാജ്യതലസ്ഥാനത്ത് ഭക്ഷ്യകിറ്റുകളും കോവിഡ് പ്രതിരോധ സാമഗ്രികളും വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി. ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ 272 വാര്‍ഡുകളിലും ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളും മരുന്നുകളും അടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്യാനാണ് പദ്ധതിയെന്ന് ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. രാജ്യതലസ്ഥാനത്ത് ഭക്ഷണവിതരണവും നടത്തും. ഭിന്നശേഷിക്കാർക്കും െതാഴിൽരഹിതർക്കും സാമ്പത്തിക സഹായെമത്തിക്കുന്നതും പരിഗണനയിലുണ്ട്.
രാജ്യം അഭിമുഖീകരിക്കുന്ന സവിശേഷ സാഹചര്യം നേരിടാൻ ആളുകൾക്ക് പരമാവധി സഹായെമത്തിക്കാൻ രാഹുൽ ആഹ്വാനം ചെയ്തതായി പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഉത്തരവാദിത്തവും ബാധ്യതകളും നിർവഹിക്കാത്ത കേന്ദ്രത്തെ അക്കാര്യം ഇടക്കിടെ ഓർമിപ്പിക്കുന്ന രാഹുൽ പൊതുജന താൽപര്യങ്ങൾക്കാണ് ജീവിതത്തിൽ മുൻഗണനയെന്ന് ഓർമിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
വയനാട് എം.പിയായ രാഹുലിനെ കോൺഗ്രസ് നേതാക്കളും മറ്റു ദേശീയ നേതാക്കളും പിറന്നാള്‍ ആശംസ അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയോ തുടങ്ങിയവരും ശശി തരൂർ, തേജസ്വി യാദവ്, സച്ചിന് പൈലറ്റ്, ദേവ ഗൗഡ, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ അടക്കമുള്ള നേതാക്കളും ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.