തമിഴരുടെ കാർഷികോത്സവമായ ജെല്ലിക്കെട്ട്​ കാണാൻ രാഹുൽ ഗാന്ധിയും

ചെന്നൈ: തമിഴരുടെ കാർഷികോത്സവമായ പൊങ്കലിനോടനുബന്ധിച്ച്​ സംഘടിപ്പിക്കുന്ന ജെല്ലിക്കെട്ട്​ കാണാൻ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി എത്തും. തമിഴ്​നാട്​ കോൺഗ്രസ്​ അധ്യക്ഷൻ കെ.എസ്.​ അഴഗിരിയാണ്​ ഇക്കാര്യമറിയിച്ചത്​.

ജനുവരി 14ന് ജെല്ലിക്കെട്ട്​ നടക്കുന്ന​ അവനിയാപുരത്താണ്​ രാഹുൽ ഗാന്ധി എത്തുന്നത്​. 'തമിഴ്​ വണക്കം' എന്ന പേരിൽ സംഘടിപ്പിക്കുന്ന പൊങ്കലാഘോഷ പരിപാടികളുടെ ഭാഗമായാണിത്​. രാവിലെ 11 മണിക്ക്​ മധുരയിൽ വിമാനമിറങ്ങി കാർമാർഗം ജെല്ലിക്കെട്ട്​ മൈതാനത്തിലെത്തുന്ന രാഹുൽ ഗാന്ധി തമിഴ്​നാട്ടിലെ കർഷക നേതാക്കളെയും കാണും. വൈകീട്ട്​ ഡൽഹിക്ക്​ തിരിക്കും.

നിയമസഭ തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടികളുമായി രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്​ ബന്ധമില്ലെന്ന്​ അഴഗിരി വ്യക്തമാക്കി. ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷൻ ജെ.പി. നഡ്ഡയും ഇതേ ദിവസം തമിഴ്​നാട്ടിലെത്തുന്നുണ്ട്​.

നേതാക്കളുടെ സന്ദർശനം കണക്കിലെടുത്ത്​ കനത്ത സുരക്ഷാ ക്രമീകരണങ്ങളേർപ്പെടുത്തുമെന്ന്​ പൊലീസ്​ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.