രാഹുൽ ഗാന്ധി ആദ്യം ഇന്ത്യയുടെ ചരിത്രം വായിക്കണം; ഭാരത് ജോഡോ യാത്രക്കെതിരെ അമിത് ഷാ

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്കെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭാരത് ജോഡോ യാത്രക്കിറങ്ങും മുമ്പ് രാഹുൽ ഗാന്ധി ഇന്ത്യയുടെ ചരിത്രം പഠിക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വിദേശ ബ്രാൻഡിന്റെ ടീഷർട്ടും ജേഴ്സിയും ധരിച്ചാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്നത്. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് പ്രസംഗം മുൻനിർത്തിയും അമിത് ഷാ വിമർശനം ഉന്നയിച്ചു. ഞാൻ രാഹുൽ ബാബയെ ചിലത് ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. പാർലമെന്റിൽ രാഹുൽ ബാബ പറഞ്ഞു ഇന്ത്യ ഇപ്പോഴൊരു രാഷ്ട്രമല്ല. ഇതൊരു രാഷ്ട്രമാണെന്നും ലക്ഷക്കണക്കിനാളുകൾ ഇതിന് രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ബി.ജെ.പി ബൂത്ത് ലെവൽ അംഗങ്ങളുടെ യോഗത്തിലാണ് അമിത് ഷായുടെ പരാമർശം. ഭാരതത്തെ ബന്ധിപ്പിക്കുകയാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യം. അതിന് മുമ്പ് അദ്ദേഹം ഇന്ത്യയുടെ ചരിത്രം വായിക്കണമെന്നാണ് നിർദേശിക്കാനുള്ളത്. കോൺഗ്രസിന് വികസനത്തിന് വേണ്ടി നിലകൊള്ളാൻ സാധിക്കില്ല. പ്രീണനത്തിനും വോട്ട്ബാങ്ക് രാഷ്ട്രീയത്തിനും വേണ്ടി മാത്രമേ പ്രവർത്തിക്കാൻ കഴിയുവെന്നും അമിത് ഷാ പറഞ്ഞു. 

Tags:    
News Summary - Rahul Gandhi should read country's history first: Amit Shah targets 'Bharat Jodo Yatra'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.