Posted On
date_range Updated On
date_range കോവിഡ് പോരാളികളെ സഹായിക്കാതെ മോദി സർക്കാർ പിന്മാറുന്നു -രാഹുൽ
ന്യൂഡൽഹി: കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരെ സഹായിക്കാതെ മോദി സർക്കാർ പിൻമാറുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ഇരുനൂറിനടുത്ത് ഡോക്ടർമാർ കോവിഡ് ബാധിച്ച് മരിച്ചതായും ഇക്കാര്യത്തിൽ പ്രധാനമന്ത്രി പ്രത്യേക ശ്രദ്ധപതിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തുവന്നതിന് പിന്നാലെയാണ് രാഹുലിെൻറ ട്വീറ്റ്.
'കൊറോണ പോരാളികളെ പ്രകീർത്തിച്ച് കൈയടിച്ച പൊതുജനങ്ങൾ മോദിയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, പതിവുപോലെ മോദി സർക്കാർ കൊറോണ പോരാളികളെ സഹായിക്കുന്നതിൽനിന്ന് പിൻമാറുകയാണ് ഉണ്ടായത്. ഇവർക്കാവശ്യമായ സുരക്ഷ, ബഹുമാനം, സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണം' -രാഹുൽ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.