സത്യത്തിനായാണ്​ പോരാടുന്നത്​; ഭയപ്പെടരുത്​, പ്രവർത്തകരോട്​ രാഹുൽ

ന്യൂഡൽഹി: സത്യത്തിനായാണ് തെരഞ്ഞെടുപ്പിൽ​ കോൺഗ്രസി​​​െൻറ പോരാട്ടമെന്ന്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രവർത്തക ർ ഭയപ്പെടരുത്​. അടുത്ത 24 മണിക്കൂർ ജാഗ്രതപാലിക്കണം. എക്​സിറ്റ്​പോൾ ഫലങ്ങൾ വ്യാജമാണെന്നും രാഹുൽ പറഞ്ഞു.

നിങ്ങളുടെ കഠിനാദ്ധ്വാനം പാഴാവില്ല. നിങ്ങളിലും കോൺഗ്രസ്​ പാർട്ടിയിലും വിശ്വാസമർപ്പിക്കുക. നമ്മൾ ജയിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി വ്യക്​തമാക്കി. വോ​ട്ടെണ്ണലിന്​ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ്​ പ്രവർത്തകർക്ക്​ ആ​വേശം പകരുന്ന വാക്കുകളുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്​. നേരത്തെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും എക്​സിറ്റ്​പോൾ ഫലങ്ങൾ തെറ്റാണെന്നും പ്രവർത്തകരോട്​ ജാഗ്രതപാലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ 542 മണ്ഡലങ്ങളിലേക്ക്​ നടന്ന ലോക്​സഭ തെരഞ്ഞെടുപ്പി​​​െൻറ ഫലം വ്യാഴാഴ്​ചയാണ്​ പുറത്ത്​ വരിക​. വോ​ട്ടെണ്ണലിന്​ മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ടിങ്​ യന്ത്രങ്ങളിൽ കൃത്രിമം നടത്താൻ ബി.ജെ.പി ശ്രമമാരംഭിച്ചെന്ന ആരോപണവുമായി കോൺഗ്രസ്​ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Rahul gandhi press meet-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.