ന്യൂഡൽഹി: ബുധനാഴ്ച ലഖിംപുർ ഖേരി സന്ദർശിക്കാനിരുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കോൺഗ്രസ് സംഘത്തിന് ഉത്തർ പ്രദേശ് സർക്കാർ അനുമതി നിഷേധിച്ചു. പ്രദേശത്ത് 144 എ നിയമം നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഉത്തർ പ്രദേശ് സർക്കാറിന്‍റെ നടപടി.
സംഘത്തിന് യാത്രാനുമതി ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി െക.സി. വേണുഗോപാൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
ലഖിംപുരിലെത്തി കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സമാശ്വസിപ്പിക്കാനും വിവരങ്ങൾ ആരായാനുമാണ് യാത്രയെന്ന് കത്തിൽ വിശദീകരിച്ചിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അങ്ങോട്ടുള്ള യാത്ര തടഞ്ഞ് അറസ്റ്റു ചെയ്ത പൊലീസ്, യു.പിയിലെയും പശ്ചിമ ബംഗാളിലെയും ചില പാർട്ടി നേതാക്കൾക്ക് യാത്രാനുമതി നൽകുകയുണ്ടായി. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘം എത്തുന്നതെന്ന് കത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധി, സചിൻ പൈലറ്റ്, ചരൺ ജിത് ചന്നി, ഭുപേഷ് ഭാഗൽ, കെ.സി വേണുഗോപാൽ അടക്കമുള്ള സംഘമാണ് സന്ദർശനത്തിന് ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.