ന്യൂഡൽഹി: ഗാന്ധി കുടുംബം ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് നൽകിയ സംഭാവനകളെ കുറിച്ചുള്ള ചോദ്യത്തിന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നൽകിയ മറുപടി വൈറലാകുന്നു. സിംഗപ്പൂരില്‍ നടന്ന സംവാദത്തിനിടെ എഴുത്തുകാരനും സാമ്പത്തിക ചരിത്ര അധ്യാപകനുമായ പി.കെ ബസുവിെൻറ ചോദ്യത്തിന് രാഹുൽ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായത്.
‘താങ്കളുടെ കുടുംബം ഇന്ത്യ ഭരിക്കുമ്പോഴെല്ലാം രാജ്യത്തെ ആളോഹരി വരുമാനം വളരെ കുറവായിരുന്നു. അതേസമയം ഭരണം വിട്ടപ്പോഴെല്ലാം വരുമാനം വര്‍ധിക്കുകയും ചെയ്തു. എന്തുകൊണ്ടാണത്?’ എന്നായിരുന്നു ‘ഏഷ്യ റീബോൺ’ എന്ന പുസ്തകത്തിെൻറ രചയിതാവ് കൂടിയായ പി.കെ ബസുവിെൻറ ചോദ്യം.
ഇൗ വിഷയത്തിൽ എന്താണ് താങ്കളുടെ അനുമാനമെന്ന് രാഹുൽ തിരിച്ചു ചോദിച്ചു. താനാണ് ചോദ്യം ചോദിച്ചത്. മറുപടി പ്രതീക്ഷിക്കുന്നു. തെൻറ അനുമാനങ്ങൾ പ്രസിദ്ധീകരിച്ച പുസ്തകത്തിലുണ്ട്. താങ്കൾക്കത് വായിക്കാവുന്നതാണ് - പി.കെ ബസുവിെൻറ മറുചോദ്യത്തിന് സദസിൽ നിന്ന് ൈകയടിയും ചിരിയും ഉയർന്നു.
തന്നോട് ഉന്നയിച്ചതുപോലൊരു ചോദ്യം നരേന്ദ്രമോദിയെ മുന്നിലിരുത്തി ചോദിക്കാന്‍ ധൈര്യമുണ്ടോയെന്ന് ചോദ്യകര്‍ത്താവിനോട് രാഹുൽ ചോദിച്ചു. ഞാന്‍ ഒന്നും നേടിയിട്ടില്ല, ഒരു നേട്ടവും ഉണ്ടാക്കാനായിട്ടില്ല എന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവരോട് എനിക്ക് ശത്രുതയില്ല. നിങ്ങളുടെ ചോദ്യത്തെ ഞാന്‍ അഭിമാനത്തോടെ സ്വീകരിക്കുന്നു. എന്നാല്‍ ഇതേ ചോദ്യം നരേന്ദ്രമോദിയോട് ചോദിച്ചാല്‍ ഇങ്ങനെയായിരിക്കില്ല പ്രതികരണമെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്‍കിയ സംഭാവനകളും ശക്തമായ വാക്കുകളിലൂടെ രാഹുൽ വിശദീകരിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യംം ലഭിച്ചതില്‍ കോണ്‍ഗ്രസിെൻറ പങ്ക് തിരിച്ചറിഞ്ഞില്ലെങ്കില്‍, ഹരിത വിപ്ലവവും, ടെലികോമും, ഉദാരവല്‍ക്കരണവും വിജയമായി കരുതുന്നില്ലെങ്കില്‍ താങ്കൾ പുതിയൊരു പുസ്തകം എഴുതുക തന്നെ വേണമെന്നും രാഹുല്‍ഗാന്ധി ബസുവിനോട് പറഞ്ഞു.
രാഹുൽ ഗാന്ധി മറുപടി നൽകുന്ന വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ തരംഗമായികൊണ്ടിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.