Posted On
date_range Updated On
date_range ബി.ജെ.പിക്കെതിരായ ജനരോഷം –രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലോക്സഭ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ബി.ജെ.പിക്കെതിരെ ഉയരുന്ന ജനരോഷമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതാണ് ബി.ജെ.പി വൻ ഭൂരിപക്ഷത്തിന് ജയിച്ചുകൊണ്ടിരുന്ന മണ്ഡലങ്ങളിൽ ഇതര സ്ഥാനാർഥികളെ ജയിപ്പിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചത്. വിജയികളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. എന്നാൽ, കോൺഗ്രസ് സ്ഥാനാർഥികളുടെ ദയനീയ പ്രകടനം സംബന്ധിച്ച്, യു.പിയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ, അത് ഒറ്റ രാത്രികൊണ്ട് നടക്കുന്ന കാര്യമല്ലെന്നുമായിരുന്നു പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.