Posted On
date_range Updated On
date_range മോദി അദ്വാനിയെ അപമാനിക്കുന്നു; കോൺഗ്രസ് ബഹുമാനിക്കുന്നു -രാഹുൽ
മുംബൈ: രാഷ്ട്രീയ ഗുരുവായ എൽ.കെ. അദ്വാനിയെ പോലും മാനിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എതിരാളികളെ പോലും ബഹുമാനിക്കുന്നതാണ് കോൺഗ്രസ് സംസ്കാരം. മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയി, അദ്വാനി എന്നിവരെ രാഷ്ട്രീയമായി എതിർത്തിട്ടുെണ്ടങ്കിലും പാർട്ടി അവരെ ബഹുമാനിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.
മോദിയേക്കാളും അദ്വാനിയെ ബഹുമാനിക്കുന്നത് കോൺഗ്രസ് ആണ്. മോദിയുടെ ഗുരുവാണ് അദ്ദേഹം. പൊതുപരിപാടികളിൽ പോലും മോദി അദ്ദേഹത്തെ അപമാനിക്കുന്നു. അദ്വാനിയെ കാണുമ്പോൾ ദുഃഖം തോന്നും. വൃക്കയിൽ അണുബാധയെ തുടർന്ന് വാജ്പേയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആദ്യമെത്തിയതും കോൺഗ്രസ് നേതാക്കളാണെന്നും െകാരെഗാവിൽ നടന്ന ബൂത്തുതല പ്രവർത്തകരുടെ റാലിയിൽ രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.