നോട്ടുകൾ പിൻവലിച്ച തീരുമാനത്തിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ തീരുമാനത്തിനെതിരെ രാഹുൽ ഗാന്ധി . ട്വിറ്റിലുടെയാണ്​ രാഹുൽ ഗാന്ധി തീരുമാനത്തിനെതിരെയുള്ള പ്രതിഷേധമറിയിച്ചത്​.

ഒരിക്കൽ കൂടി മോദി രാജ്യത്തിലെ സാധാരണക്കാരുടെ വികാരങ്ങൾക്ക്​ ഒരു വിലയും കല്​പിക്കുന്നില്ലെന്ന്​ തെളിയിച്ചിരിക്കുകയാണ്​. ഇൗ തീരുമാനം രാജ്യത്തെ ഭൂരിപക്ഷം വരുന്ന കർഷകരെയും, വ്യവസായികളെയും, വീട്ടമ്മമാരെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു.   കള്ളപണക്കാർ കള്ളപണം മുഴുവൻ സൂക്ഷിച്ചിരിക്കുന്നത്​ വിദേശ ബാങ്കുകളിലും റിയൽ എസ്​റ്റേറ്റ്​ മേഖലയിലുമാണെന്ന്​ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

 

ചൊവ്വാഴ്​ച രാത്രിയാണ്​ പ്രധാനമന്ത്രി നരേന്ദ്ര​ മോദി ​500,1000 രൂപയുടെ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്​.

Tags:    
News Summary - Rahul gandhi against the modi decison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.