Posted On
date_range Updated On
date_range ഞങ്ങളുണ്ട് കൂടെ; ജവാൻമാർക്ക് അനുശോചനവുമായി രാഹുലും പ്രിയങ്കയും
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ചൈനീസ് സേനയുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് അനുശോചനവുമായി രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും.
രാജ്യത്തിനായി ജീവൻ വെടിഞ്ഞ ഓഫീസർമാരെ വിവരിക്കാൻ എനിക്ക് വാക്കുകളില്ല. അവരുടെ പ്രിയപ്പെട്ടവർക്കായി ഞാൻ അനുശോചനം അറിയിക്കുന്നു. ഈ കഠിനമായ സമയത്ത് ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട് -രാഹുൽ ട്വീറ്റ് ചെയ്തു.
രാജ്യത്തിനായി രക്തസാക്ഷിത്വം വഹിച്ച ജവാൻമാരോടും ഒാഫീസർമാരോടും ഞമ്മൾ കടപ്പെട്ടിരിക്കുന്നു. അവർക്ക് അനുശോചനം അറിയിക്കുന്നതോടൊപ്പം അവരുടെ കുടുംബങ്ങൾക്ക് അചഞ്ചലമായ പിന്തുണ ഉറപ്പുനൽകുന്നു. ദൈവം അവർക്ക് ശക്തിയും ധൈര്യവും നൽകട്ടെ - പ്രിയങ്ക ട്വീറ്റ് ചെയ്തു.
നേരത്തേ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും അനുശോചന സന്ദേശം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.