Posted On
date_range Updated On
date_range ഇന്ത്യയുടെ ഹ്രസ്വദൂര മിസൈൽ പരീക്ഷണം വിജയം
ബാലസോർ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര മിസൈൽ വിജയകരമായി പരീക്ഷിച്ചു. ക്യു.ആർ.എസ്.എ.എം (ക്വിക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ) എന്ന് പേരിട്ട മിസൈൽ ഒഡിഷയിലെ പരീക്ഷണ റേഞ്ചിൽ നിന്നാണ് വിക്ഷേപിച്ചത്.
ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഡി.ആർ.ഡി.ഒ ആണ് മിസൈൽ വികസിപ്പിച്ചത്. 25-30 കിലോമീറ്ററാണ് മിസൈലിന്‍റെ പ്രഹരപരിധി. എല്ലാ കാലാവസ്ഥയിലും എല്ലാ ഭൂതലങ്ങളിലും പ്രയോഗിക്കാൻ കഴിയുന്ന മിസൈലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.