Posted On
date_range Updated On
date_range ചോദ്യപേപ്പർ ചോർച്ച ആരോപണം: ‘നീറ്റ്’ വീണ്ടും നടത്തണമെന്ന് ഹരജി
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നതായ വാർത്തകളുടെ പശ്ചാത്തലത്തിൽ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് -യു.ജി പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് ഏതാനും വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചു. മേയ് അഞ്ചിന് നടന്ന പരീക്ഷയുടെ ഫലം ജൂൺ 14ന് വരാനിരിക്കേയാണ് ഹരജി. ശിവാംഗി മിശ്ര ഉൾപ്പെടെ ഒരുസംഘം വിദ്യാർഥികളാണ് കോടതിയെ സമീപിച്ചത്.
പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെ ക്രമക്കേടുകൾ നടന്നതായി വിദ്യാർഥികൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.