Posted On
date_range Updated On
date_range മണ്ണുമാന്തിക്കുള്ളിൽ കുടുങ്ങിയത് രണ്ടു പെരുമ്പാമ്പുകൾ
ഭുവനേശ്വർ: ഒഡീഷയിൽ മണ്ണുമാന്തി യന്ത്രത്തിനുള്ളിൽ കുടുങ്ങിയത് രണ്ടു പെരുമ്പാമ്പുകൾ. ബെർഹംപൂർ ജില്ലയിലെ പല്ലിഗുമുല ഗ്രാമത്തിലാണ് സംഭവം. ഇവയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
പൈപ്പുകൾ സ്ഥാപിക്കാൻ കൊണ്ടുവന്ന മണ്ണുമാന്തിക്കുള്ളിൽ രണ്ട് പെരുമ്പാമ്പുകളെ നാട്ടുകാരാണ് കണ്ടത്. തുടർന്ന് നാലു മണിക്കൂർ പരിശ്രമിച്ച് പാമ്പുകളെ പുറത്തെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.
11 അടി, ഏഴ് അടി എന്നിങ്ങനെയാണ് പാമ്പുകളുടെ നീളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.