മുംബൈ: കോവിഡ് സംശയിക്കുന്നവരുടെ സ്രവം പരിശോധനക്കായി ശേഖരിക്കുന്ന പോളിമർ ബഡ്സ് വികസിപ്പിച്ചെടുത്ത് ശാസ്ത്ര ജ്ഞൻ. മഹാമാരിയുടെ കാലത്ത് ഏറ്റവും ആവശ്യമായ ബഡ്സ് പുനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡോ. മിലിന്ദ് കുൽകർണിയാണ് വികസിപ്പിച്ചത്.
അസംസ്കൃത വസ്തുവായ പോളിപ്രോപൈലിൻ ഉപയോഗിച്ചാണ് ബഡ്സ് നിർമിച്ചത്. ബഡ്സ് വികസിപ്പിക്കലുമായി സഹകരിക്കുന്ന ബംഗളൂരുവിലെ ഡോ. കെ.എൻ ശ്രീധറിന് ക്ലിനിക്കൽ പരിശോധനക്കായി കിറ്റ് കൈമാറിയതായി കുൽകർണി പറഞ്ഞു.
ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ബഡ്സിന്‍റെ ഇറക്കുമതിക്ക് രാജ്യം വലിയ പ്രതിസന്ധി നേരിട്ടിരുന്നു. പുതിയ കണ്ടുപിടിത്തതോടെ ബഡ്സിന്‍റെ ദൗർലഭ്യം പരിഹരിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.