representational image
Posted On
date_range Updated On
date_range സ്പൈസ്ജെറ്റ് വിമാനത്തിന് ബോംബ് ഭീഷണി
ന്യൂഡൽഹി: ഡൽഹിയിൽ സ്പൈസ്ജെറ്റ് വിമാനത്തിന് ബോംബ് ഭീഷണി. ഡൽഹിയിൽ നിന്നും പൂണെയിലേക്ക് പോകാനിരുന്ന സ്പൈസ്ജെറ്റ് വിമാനത്തിനാണ് ഭീഷണിയുണ്ടായത്. ഭീഷണിയെ തുടർന്ന് വൈകീട്ട് 6.30ന് പുറപ്പെടാനിരുന്ന വിമാനം വൈകി.
ഭീഷണിയെ തുടർന്ന് വിമാനത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് സ്പൈസ്ജെറ്റ് അറിയിച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഭീഷണികോൾ ലഭിച്ചുവെന്നും ഇതിനെ തുടർന്ന് വിമാനത്തിൽ പരിശോധന നടത്തിയെന്നുമുള്ള വിവരം ഡൽഹി പൊലീസും സി.ഐ.എസ്.എഫും സ്ഥിരീകരിച്ചു. എന്നാൽ, ഒന്നും കണ്ടെത്താനായില്ലെന്നും അവർ വ്യക്തമാക്കി. ഫോൺ വിളിച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.