Posted On
date_range Updated On
date_range പുൽവാമ ഭീകരാക്രമണം വോട്ടിന് വേണ്ടിയുള്ള ഗുഢാലോചന -രാം ഗോപാൽ യാദവ്
ന്യൂഡൽഹി: പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ഗൂഢാലോചനയാണെന്ന് സമാജ്വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ്. വോട്ടിന് വേണ്ടിയാണ് ജവാൻമാരെ ബലികൊടുത്തതെന്നും അദ്ദേം ആരോപിച്ചു.
ജവാൻമാർ കടന്നുപോകുന്ന വഴിയിൽ ഒരു പരിശോധനയും ഉണ്ടായിരുന്നില്ല. സുരക്ഷയില്ലാത്ത ബസിലാണ് ഇവരെ കൊണ്ടുപോയത്. പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ ഗുഢാലോചന അന്വേഷിക്കുമെന്നും ഒരുപക്ഷെ അന്വേഷണം ചെന്നെത്തുക മുതിർന്ന നേതാക്കളിൽ ആകാമെന്നും രാംഗോപാൽ യാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.