'വേരുകൾ മറക്കാത്ത മനുഷ്യൻ, ആളുകൾ ​േമാദിയിൽനിന്ന്​ പഠിക്കണം' -പ്രശംസിച്ച്​ ഗുലാംനബി

ജമ്മു: ഉയർച്ചകൾക്കിടയിലും​ വേരുമറക്കാത്ത മനുഷ്യനെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച്​ കോൺഗ്രസ്​ നേതാവ്​ ഗുലാംനബി ആസാദ്​. കോൺഗ്രസിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെടുന്ന വിമത നേതാക്കൾ ജമ്മുവിൽ കഴിഞ്ഞ ദിവസം പ്രത്യേക യോഗം സംഘടിപ്പിച്ചതിനുപിന്നാലെയാണ്​ അതി​െൻറ നേതാക്കളിലൊരാളായ ഗുലാംനബിയുടെ പരാമർശം.

ജമ്മുവിൽ ഗുജ്ജർ സമുദായാംഗങ്ങൾ സംഘടിപ്പിച്ച യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഗുലാംനബി ആസാദ്​. മോദിയോട്​ രാഷ്​ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളപ്പോഴും ചില കാര്യങ്ങളിൽ പ്രശംസിക്കണമെന്ന മുഖവുരയോടെയായിരുന്നു ഗുലാംനബിയുടെ ​പ്രസംഗം.

ആളുകൾ ​േമാദിയിൽനിന്ന്​ പഠിക്കണം. പ്രധാനമ​ന്ത്രിയായെങ്കിലും അദ്ദേഹം വേരുകൾ മറന്നിട്ടില്ല. ചായ്​വാല എന്ന്​ പറയുന്നതിൽ അഭിമാനക്കുറവ്​ കാണുന്നില്ല. മോദിയോട്​ തനിക്ക്​ കാര്യമായ രാഷ്​ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ട്​. എങ്കിലും അദ്ദേഹം നിലപാടുള്ള മനുഷ്യനാണ്​ -ഗുലാംനബി പറഞ്ഞു.

നേരത്തെ, രാജ്യസഭയിൽനിന്ന്​ കാലാവധി പൂർത്തിയാക്കി വിരമിച്ച വേളയിൽ ഗുലാംനബിയെ നരേന്ദ്ര മോദി ഏറെ പുകഴ്​ത്തിയിരുന്നു. പ്രസംഗത്തിനിടെ മോദി കണ്ണീർവാർക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Proud Of Leaders Like Our PM, Doesn't Hide True Self": Ghulam Nabi Azad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.