Posted On
date_range Updated On
date_range സഖ്യം ആപ്പിന് ജനബന്ധം നഷ്ടപ്പെട്ടതിന്‍റെ തെളിവ് -ബി.ജെ.പി
ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ ജനങ്ങളുമായുള്ള ബന്ധം അരവിന്ദ് കെജ്രിവാളിന് നഷ്ടപ്പെട്ടതിന് തെളിവാണ് ആം ആദ്മി പാർട്ടി-കോൺഗ്രസ് തെരഞ്ഞെടുപ്പ് സഖ്യമെന്ന് ബി.ജെ.പി.
ഡൽഹിയിലെ ഗ്രാമീണ ജനതയും വ്യാപാരികളും ദലിതരും ആപ്പിനൊപ്പമില്ലെന്ന് സംസ്ഥാന ബി.ജെ.പി പ്രസിഡന്‍റ് വീരേന്ദ്ര സച്ദേവ അഭിപ്രായപ്പെട്ടു. രണ്ടു കൂട്ടരുമായുള്ള സഖ്യം ജനങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്. ബി.ജെ.പി ഏഴു സീറ്റിലും ജയിക്കും.
കോൺഗ്രസിനെ തുടർച്ചയായി നേരിട്ടാണ് അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ അധികാരം പിടിച്ചത്. ഇപ്പോൾ രണ്ടു കൂട്ടരും സഖ്യത്തിലായി. ജനക്ഷേമത്തിൽ ആപ് ശ്രദ്ധിക്കുന്നില്ല. സ്വന്തം നേട്ടത്തിനുള്ള സഖ്യമാണ് ഇരുകൂട്ടരും രൂപപ്പെടുത്തിയത് -ബി.ജെ.പി എം.പി മനോജ് തിവാരി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.