പരിശോധനയില്ല, അതുകൊണ്ട്​ കോവിഡുമില്ലെന്ന നയം മാറ്റണം; യോഗിക്ക്​ പ്രിയങ്കയുടെ കത്ത്​

ലഖ്​നോ: ​പരിശോനയില്ല, അതുകൊണ്ട്​ കോവിഡുമില്ലെന്ന യോഗി സർക്കാറിൻെറ നയം മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി​ യോഗി ആദിത്യനാഥിന്​​ പ്രിയങ്ക ഗാന്ധിയുടെ കത്ത്​. കോവിഡ്​ രോഗികൾ വർധിക്കുന്നതിലും പരിശോധനകൾ കുറയുന്നതിലും പ്രിയങ്ക ആശങ്ക രേഖപ്പെടുത്തി. യു.പിയിൽ കിടക്കകൾക്ക്​ ഉൾപ്പടെ ക്ഷാമം നേരിടുന്നുണ്ടെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടി.

60,770 പേർക്കാണ്​ ഉത്തർപ്രദേശിൽ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 37,712 പേർ രോഗമുക്​തരായി. 21,711 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​. 1,298 പേർ രോഗംബാധിച്ച്​ മരിച്ചു. 

കോവിഡ്​ രോഗബാധ തടയാൻ ഉത്തർപ്രദേശും ഉത്തരാഖണ്ഡും ആഴ്​ചാവസാനങ്ങളിൽ ലോക്​ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്​. 
 

Tags:    
News Summary - Priyanka Gandhi Writes to Adityanath on Covid-19 Response, Says 'No Test, No Corona' Policy is Wrong-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.