സ്വകാര്യ ആശുപത്രികൾക്ക്​ ലഭിച്ചത്​ 1.85 കോടി കോവിഡ്​ വാക്​സിൻ ഡോസ്​; ഉപയോഗിച്ചത്​ 22 ലക്ഷം മാത്രം

ന്യൂഡൽഹി: കോവിഡ്​ പ്രതിസന്ധി രാജ്യത്തെ മുൾമുനയിൽ നിർത്തുന്ന ഘട്ടത്തിൽ വാക്​സിൻ വിതരണം അതിവേഗം പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിക്കവെ സ്വകാര്യ ആശുപത്രികൾക്ക്​ നൽകിയ ഡോസുകളിലേറെയും വെറുതെ കെട്ടിക്കിടക്കുന്നുവെന്ന്​ റിപ്പോർട്ട്​. 1.85 കോടി വാക്​സിൻ അനുവദിച്ചിട്ടും സ്വകാര്യ ആശുപത്രികൾ ഉപയോഗിച്ചത്​ 17 ശതമാനം അഥവാ, 22 ലക്ഷം മാത്രം. മേയ്​ മാസത്തിൽ 7.4 കോടി വാക്​സിനാണ്​ രാജ്യത്ത്​ സർക്കാർ, സ്വകാര്യ മേഖലകൾക്കായി അനുവദിച്ചത്​. ഇതിൽ 1.85 കോടി സ്വകാര്യ ആശുപത്രികൾക്ക്​ വേണ്ടി നീക്കിവെച്ചുവെങ്കിലും അവ ഏറ്റെടുത്തത്​ 1.29 കോടി. ഇതിൽ 22 ലക്ഷം വാക്​സിനുകൾ ഉപയോഗിച്ചതായാണ്​ കണക്ക്​.

പല സംസ്​ഥാനങ്ങളിലും സ്വകാര്യ ആശുപത്രികളി​െലത്തി ഉയർന്ന തുക നൽകി വാക്​സിൻ സ്വീകരിക്കുന്നതിന്​ പകരം വേണ്ടെന്നുവെക്കുന്നതാണ്​ ഇത്രയും കുറയാനിടയാക്കിയതെന്നാണ്​ സൂചന. കോവിഷീൽഡ്​ വാക്​സിന്​ 780 രൂപയും സ്​പുട്​നികിന്​ 1,145 രൂപയും തദ്ദേശീയമായി വികസിപ്പിച്ച കൊവാക്​സിന്​ 1,410 രൂപയുമാണ്​ ഒരു ഡോസിന്​ വില. നികുതിയും 150 രൂപ സർവീസ്​ തുകയും ഉൾ​െപടുത്തിയാണ്​ നിരക്ക്​ നിശ്​ചയിച്ചിരിക്കുന്നത്​.

കമ്പനികൾ ഉൽപാദിപ്പിക്കുന്ന മൊത്തം വാക്​സിന്‍റെ 75 ശതമാനവും നേരിട്ട്​ വാങ്ങുമെന്ന്​ അടുത്തിടെ കേന്ദ്രം വ്യക്​തമാക്കിയിരുന്നു. സംസ്​ഥാനങ്ങളുടെത്​ കൂടി ഇതോടെ കേന്ദ്രം നേരിട്ട്​ കൈകാര്യം​ ചെയ്യും. അവശേഷിച്ച 25 ശതമാനം സ്വകാര്യ മേഖലക്കാണ്​.

രാജ്യത്ത്​ ഇതുവരെ 24 കോടി ഡോസ്​ വാക്​സിനാണ്​ കുത്തിവെച്ചത്​. വർഷാവസാനമാകു​േമ്പാഴേക്ക്​ 108 കോടി പേരിലാണ്​ ഇവ വിതരണം ചെയ്യുക. 

Tags:    
News Summary - Private Hospitals Got 1.29 Crore Vaccine Doses In May, Only 22 Lakh Used, Data Shows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.