മോദി അണ്ണാഡി.എം.െകയുെട ഡാഡി -തമിഴ്നാട് മന്ത്രി
ചെന്നൈ: എ.െഎ.എ.ഡി.എം.കെയുടെ പിതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാെണന്ന് തമിഴ്നാട് ക്ഷീരവികസന വകുപ്പ് മ ന്ത്രി രാജേന്ദിര ബാലാജി. വിരുത നഗർ ജില്ലയിലെ ശ്രീവില്ലിപുത്തുരിൽ പാർട്ടിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.െഎ.എ.ഡി.എം.കെക്ക് പിതാവിനെ പോലെ വഴികാട്ടുന്നത് നരേന്ദ്രമോദിയാണ്. ഞങ്ങൾക്ക് അമ്മയെ നഷ്ടമായതുതൊട്ട് മോദിയാണ് ഞങ്ങളുടെ പിതാവ്. എ.െഎ.എ.ഡി.എം.കെക്ക് മാത്രമല്ല, രാജ്യത്തിനാകെ അദ്ദേഹം ഡാഡിയാണ്. - മന്ത്രി കൂട്ടിച്ചേർത്തു.
ജയലളിതയുടെ നേതൃത്വത്തിൽ 2014 ൽ എ.െഎ.എ.ഡി.എം.കെ തമിഴ്നാട്ടിൽ 39 സീറ്റിൽ 37ഉം നേടിയിരുന്നു. എന്നാൽ 2019 തെരഞ്ഞെടുപ്പ് ആകുേമ്പാഴേക്കും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി മോദിയുമായി കൈകോർത്തിരിക്കുകയാണ്. അഞ്ചു സീറ്റുകളാണ് ബി.ജെ.പിക്കായി അണ്ണാ ഡി.എം.കെ നീക്കിെവച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.