Posted On
date_range Updated On
date_range പീഡനക്കേസിൽ പൂജാരി അറസ്റ്റിൽ
സൂറത്ത് (ഗുജറാത്ത്): മാതാവിെൻറ ചികിത്സക്ക് പണം വാഗ്ദാനംചെയ്ത് യുവതിയെ രണ്ടു തവണ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ. ധാബോളി സ്വാമിനാരായൺ ക്ഷേത്രത്തിലെ 24കാരനായ നികുഞ്ജ് എന്ന കരൺ സ്വരൂപ്ദാസ് ബാബുഭായ് സവാനിയാണ് പിടിയിലായത്.
മാതാവിെൻറ ചികിത്സക്ക് പണം കണ്ടെത്താനുള്ള മാർഗം അന്വേഷിച്ചെത്തിയ 20കാരിക്ക് പണം നൽകാമെന്ന് വാഗ്ദാനം ചെയ്തശേഷം പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് വാഗ്ദാനംചെയ്ത പണം ചോദിച്ചെത്തിയപ്പോഴും ക്ഷേത്രത്തിനോട് ചേർന്ന മുറിയിൽവെച്ച് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇക്കാര്യം യുവതി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.