ന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാൻ ഡൽഹിയിലെ പ്രസ്ക്ലബ് ഒാഫ് ഇന്ത്യ അംഗങ്ങളുടെ ബില്ലുകളിൽ ഒരുമാസത്തേക്ക് അഞ്ചു ശതമാനം സെസ് ഇൗടാക്കാൻ തീരുമാനിച്ചു. ഇങ്ങനെ കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. അടിയന്തര സഹായമായി ഒരുലക്ഷം രൂപയുടെ ചെക്ക് കേരള ഹൗസ് െറസിഡൻറ്സ് കമീഷണറെ പ്രസ്ക്ലബ് ഭാരവാഹികൾ ഏൽപിച്ചു.
നൂറോളം പ്രസ്ക്ലബ് ജീവനക്കാർ ഒരുദിവസത്തെ ശമ്പളം ദുരിതാശ്വാസ സഹായമായി നൽകുമെന്നും മാനേജിങ് കമ്മിറ്റിക്കുവേണ്ടി പ്രസിഡൻറ് ഗൗതം ലാഹിരി അറിയിച്ചു. ഇന്ത്യയിൽ മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് പ്രസ്ക്ലബ് ഒാഫ് ഇന്ത്യ. കെടുതിക്ക് ഇരയായവരെ സഹായിക്കാൻ താൽപര്യമുള്ളവർക്കുവേണ്ടി ക്ലബിൽ പ്രത്യേക ബോക്സ് സ്ഥാപിച്ചു.
സന്ദർശകർക്കും അതിഥികൾക്കും ഇവിടെ ചെക്ക് നിക്ഷേപിക്കാം. ദുരിതാശ്വാസ സഹായമായി ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിേലക്ക് നൽകാൻ ഡൽഹി ജാമിഅ മില്ലിയ സർവകലാശാല അധ്യാപക അസോസിയേഷൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.