Posted On
date_range Updated On
date_range രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആളായില്ലെങ്കിലും പ്രതിപക്ഷം ഒറ്റക്കെട്ട്
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചർച്ച നടത്താൻ വിളിച്ച ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സ്ഥാനാർഥിയെ സംബന്ധിച്ച് അന്തിമ തീരുമാനം ആയില്ല. സ്ഥാനാർഥിയെ തീരുമാനിക്കാൻ സാധിച്ചില്ലെങ്കിലും ഇക്കാര്യത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
ജൂലൈ 24നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഇതിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാർഥി സംബന്ധിച്ച ചർച്ചകൾ സജീവമായത്. പൊതുസ്ഥാനാർഥിയെ പിന്തുണക്കാൻ തയാറാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.