റോഡ്​ സൗകര്യമില്ല; ചുമന്നു കൊണ്ടു പോകുന്നതിനി​ടെ യുവതി പ്രസവിച്ചു VIDEO

അമരാവതി: ആന്ധ്രപ്രദേശിൽ റോഡ്​ സൗകര്യങ്ങളില്ലാത്തതിനാൽ ഗർഭിണിയെ ആശുപത്രിയിലേക്ക്​ എത്തിക്കാൻ നാട്ടുകാർ ചുമന്നത്​ നാലു മണിക്കൂർ. മുളവടിയിൽ കെട്ടിയ തുണിയിലിരുത്തി ഗർഭിണിയെ ആശുപത്രിയിലേക്ക്​ കൊണ്ടു പോകുന്നതിനിടെ പ്രസവവും നടന്നു. സംഭവത്തി​​​െൻറ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്​.

ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ്​ സംഭവം. റോഡോ ആശുപത്രിയോ വാഹന സൗകര്യങ്ങളോ ഇല്ലാത്തതിനാലാണ്​ നാട്ടുകാർ ഇൗ സാഹസത്തിന്​ മുതിർന്നത്​. ഏഴു കിലോമീറ്റർ അകലെയായിരുന്നു ആശുപത്രി.

പ്രസവവേദന തുടങ്ങിയതോടെയാണ്​ സ്​ത്രീയെ ആശുപത്രിയിലേക്ക്​ കൊണ്ടുപോകാനായി മുളവടിയിൽ തുണികെട്ടി പല്ലക്ക്​ ഉണ്ടാക്കിയത്​. എന്നാൽ നാലു കിലോമീറ്റർ പിന്നിട്ടപ്പോൾ യുവതി പ്രസവിച്ചു. തടർന്ന്​ സംഘം ആശുപത്രിയി​േലക്ക്​ പോകാതെ മടങ്ങി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നാണ്​ റിപ്പോർട്ട്​.

നേരത്തെ, ജൂലൈ 29ന്​ സമാന സംഭവമുണ്ടായിരുന്നു. റോഡുകളില്ലാത്തിതിനാൽ ആശുപത്രിയിലെത്താൻ 12 കിലോമീറ്ററാണ്​ യുവതിയെയും ചുമന്ന്​ നടന്നത്​.

Tags:    
News Summary - Pregnant woman being carried to hospital, delivers on the way - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.