അഭ്യൂഹങ്ങൾക്ക്​ വഴിവെച്ച്​ പ്രണബ്​-ഉദ്ധവ്​ കൂടിക്കാഴ്​ച

മുംബൈ: രാഷ്​ട്രീയ കേന്ദ്രങ്ങളിൽ അഭ്യൂഹങ്ങൾക്ക്​ ഇടനൽകി ശിവസേന പ്രസിഡണ്ട്​ ഉദ്ധവ്​ താക്കറെയും രാഷ്​ട്രപതി പ്രണബ്​ മുഖർജിയും തമ്മിൽ കൂടിക്കാഴ്​ച. വെള്ളിയാഴ്​ച ഒൗദ്യോഗിക ആവശ്യത്തിന്​ പ്രണബ്​ മുഖർജി നഗരത്തിൽ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്​ച നടന്നത്​.

ജൂലൈയിൽ രാഷ്​ട്രപതി പദത്തിൽ പ്രണബ്​ കാലാവധി പൂർത്തിയാക്കാനാരിക്കെയാണ്​ കൂടിക്കാഴ്​ച എന്നതിലാണ്​ അഭ്യൂഹങ്ങൾ. പ്രണബിന്​ വീണ്ടും അവസരം നൽകണമെന്ന്​ ശിവസേന കഴിഞ്ഞ ഒക്​ടോബറിൽ ആവശ്യപ്പെട്ടിരുന്നു. 2012 ൽ രാഷ്​ട്രപതി സ്​ഥാനാർഥിയായിരിക്കെ പ്രണബ്​ മുംബൈയിലെ താക്കറെ ഭവനമായ ‘മാതൊശ്രീ’യിലെത്തി ഉദ്ധവിനെ കണ്ടിരുന്നു. 

Tags:    
News Summary - Pranav-Udhav meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.