Posted On
date_range Updated On
date_range പ്രവാചക നിന്ദ: നൂപുർ ശർമക്ക് പിന്തുണയുമായി പ്രഗ്യ സിങ് താക്കൂർ
ഭോപാൽ: പ്രവാചക നിന്ദ നടത്തി വെട്ടിലായ ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമക്ക് പിന്തുണയുമായി ബി.ജെ.പി എം.പി പ്രഗ്യ സിങ് താക്കൂർ. സത്യം പറയുന്നത് കലാപമാണെങ്കിൽ താനും ഒരു കലാപകാരിയാണെന്നായിരുന്നു പ്രഗ്യയുടെ പരാമർശം. ട്വിറ്ററിലൂടെയാണ് പ്രഗ്യ നൂപുറിന് പിന്തുണ പ്രഖ്യാപിച്ചത്.
ഇന്ത്യ ഹിന്ദുക്കളുടെതാണെന്നും ഇവിടെ സനാതന ധർമം നിലനിൽക്കുമെന്നും പ്രഗ്യ മാധ്യമങ്ങളോട് പറഞ്ഞു. നൂപുർ ശർമക്കെതിരായ വധഭീഷണികളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇത്തരം അവിശ്വാസികൾ അങ്ങനെയും ചെയ്യും, അതവരുടെ മനഃസ്ഥിതിയാണ് കാണിക്കുന്നതെന്നും അവർ പറഞ്ഞു.
പ്രവാചക നിന്ദക്കു പിന്നാലെ തനിക്ക് വധിഭീഷണികൾ ലഭിച്ചതായി നൂപുർ ശർമ അവകാശപ്പെട്ടിരുന്നു. പ്രവാചകനെതിരായ പരാമർശം വിവാദമായതിനു പിന്നാലെ നൂപുർ ശർമയെ ബി.ജെ.പി പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.